കൻസായ് നെരോലാക്കിന് അറ്റാദായത്തിൽ 34.6 % വളർച്ച

Posted on: May 14, 2015

Kansai-Nerolac-Paints-Big

കൊച്ചി : കൻസായ് നെരലോക് പെയിന്റ്‌സ് 2014-15 ധനകാര്യവർഷത്തിലെ നാലാം ക്വാർട്ടറിൽ 60.4 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷത്തേതിനേക്കാൾ 34.6 ശതമാനം കൂടുതലാണിത്. വിറ്റുവരവ് 8.4 ശതമാനം വർധിച്ച് 961.3 കോടി രൂപയായി. 2014-15 ധനകാര്യവർഷത്തെ മൊത്തം വിറ്റുവരവ് 4211.6 കോടി രൂപയാണ്. മുൻ വർഷത്തതിനേക്കാൾ 12.6 ശതമാനം കൂടുതലാണിത്. ഈ കാലഘട്ടത്തിലെ മൊത്തം അറ്റാദായം 31.5 ശതമാനം വർധിച്ച് 271.7 കോടി രൂപയായി.

കഴിഞ്ഞ ക്വാർട്ടറിൽ രാജ്യത്തെ പെയിന്റ് വിൽപനയിൽ പൊതുവെ മാന്ദ്യമാണ് കാണപ്പെട്ടതെന്ന് കൻസായ് നെരോലാക് പെയിന്റ്‌സ് മാനേജിംഗ് ഡയറക്ടർ എച്ച്. എം. ഭാരുക പറഞ്ഞു.