കേരളത്തിൽ വിപണി വിഹിതം വർധിപ്പിക്കാൻ കൻസായ് നെരോലാക്

Posted on: August 20, 2015

Kansai-Nerolac-Big

കൊച്ചി : കേരളത്തിൽ വിപണിവിഹിതം വർധിപ്പിക്കാൻ കൻസായ് നെരോലാക് പെയിന്റ്‌സ് ഒരുങ്ങുന്നു. സിനിമാതാരം അമലാ പോളിനെ പങ്കെടുപ്പിച്ചു കൊണ്ട് വിതരണക്കാരുമായി ചേർന്നു വിവിധ പരിപാടികളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്. എക്സ്റ്റീരിയർ വിഭാഗത്തിൽ ഏറ്റവും മികച്ചവയായ ഗ്രീൻ നോംസ്, എച്ച്.ഡി. ഇംപ്രഷൻസ് 24 കാരറ്റ്, എക്‌സൽ ടോട്ടൽ എന്നിവ കൻസായിയുടെ പ്രത്യേകതയാണ്.

പരിസ്ഥിതി സൗഹാർദ്ദ നടപടികളാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം. തികച്ചും ആരോഗ്യകരമായ ഹോം പെയിന്റ് എന്ന ആശയവും കൻസായ് നെരലോക് മുന്നോട്ടുവയ്ക്കുന്നു. ഉപഭോക്താക്കൾ മുടക്കുന്ന പണത്തിനു പരമാവധി മൂല്യം നൽകാനാണ് നെരോലാക് ശ്രമിക്കുന്നത്.