ശോഭാ ലിമിറ്റഡിന് ബഹുമതി

Posted on: June 14, 2015

Sobha-National-Realty-brand

ബംഗലുരു : റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭാ ലിമിറ്റഡിന് ട്രാക്2 റിയൽട്ടിയുടെ 2014-15 വർഷത്തെ ബ്രാൻഡ് എക്‌സ് റിപ്പോർട്ടിൽ ഉന്നത സ്ഥാനം. ഇന്ത്യയിലെ ഏറ്റവും ഉന്നത ദേശീയ റിയൽട്ടി ബ്രാൻഡ്, ദക്ഷിണേന്ത്യയിലെ ഉന്നത റിയൽട്ടി ബ്രാൻഡ്, ഇന്ത്യയിലെ ഉന്നത റസിഡൻഷ്യൽ ഡെവലപ്പർ തുടങ്ങിയ ബഹുമതികളാണ് കമ്പനി സ്വന്തമാക്കിയത്. കൂടാതെ പൊതുജന കാഴ്ചപ്പാടിൽ വിവിധ മാനദണ്ഡങ്ങളിൽ ഉന്നതമായ റിയൽ എസ്റ്റേറ്റ് കമ്പനിയെന്ന ബഹുമതിയും ശോഭയ്ക്കാണ്.

സാമ്പത്തിക സ്ഥിരത, പദ്ധതി നിർവഹണശേഷി, പദ്ധതികളുടെ സമയബന്ധിത കൈമാറ്റം, മോഹമൂല്യം, മൂല്യവർധന സാധ്യതകൾ, ഉപഭോക്താക്കളുടെ അനുഭവം, മാധ്യമങ്ങളുടെ കാഴ്ചപ്പാട് തുടങ്ങിയ മാനദണ്ഡങ്ങളിലാണ് ഈ നേട്ടമെന്നും കമ്പനി  പറഞ്ഞു.