വിപിഎസ് ലേക്‌ഷോറില്‍ അപൂര്‍വ ശസ്ത്രക്രിയ

Posted on: September 27, 2023

കൊച്ചി : കേരളത്തിലെ ആദ്യത്തെ കഡാവറിക് മെനിസ്‌ക് ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേഷോര്‍ ഓര്‍ത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനുജോസഫിനാണു (25) ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയില്‍ ഇത്തരത്തില്‍ പതിനഞ്ചോളം ശസ്ത്രക്രിയകളാണു നടന്നിട്ടുള്ളതെന്ന് ആശുപത്രി അധികതര്‍ വ്യക്തമാക്കി.

ശരീരം ദാനം ചെയ്ത വ്യക്തിയില്‍ നിന്നെടുത്ത മെനിസാണ് ജിനു ജോസഫില്‍ വച്ചുപിടിപ്പിച്ചത്. കൃത്രിമ ബദലുകളുടെ ദീര്‍ഘകാല ഗുണമേന്മയെക്കുറിച്ചുള്ള ആശങ്കകളാണു ചെറുപ്പക്കാരനായ രോഗിയില്‍ മനുഷ്യമെനിസ്‌കസ് ഉപയോഗിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നുശസ്ത്രക്രിയ നടത്തിയ ഓര്‍ ത്തോപീഡിക്‌സ് ഡയറക്ടറും ജോയിന്റ് റീപ്ലേസ്‌മെന്റ് ആന്‍ഡ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് സീനിയര്‍ കണ്‍സല്‍റ്റന്റുംഎച്ച്ഒഡിയുമായ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

മെനിസ്‌കസ് പരുക്കുകളുള്ള രോഗികള്‍ക്കു തരുണാസ്ഥി തകരാറിലാകാനുള്ള സാധ്യതയുണ്ട്. ഇതു നിരന്തരമായ വേദനയ്ക്കും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനും ഇടയാകാല്‍മുട്ട് സന്ധികളില്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കു ദീര്‍ഘകാലാശ്വാസം ലഭിക്കുന്നതിനുള്ള സാധ്യതയാണു മനുഷ്യ മെനിസ്‌കസ് മാറ്റി സ്ഥാപിക്കുന്നതിലൂടെ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 20നായിരുന്നു ശസ്ത്രക്രിയ മുന്‍കാലങ്ങളില്‍ ശസ്ത്രക്രിയ ചെലവേറിയതായിരുന്നെന്നും
മെനിസ്‌കസ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നിരുന്നതായും വിപിഎസ് ലേക്
ഷോര്‍ എംഡി എസ്.കെ അബ്ദുല്ല പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ കഡാവറിക് ലാബുകളില്‍ മെനിസ് ലഭ്യമാണ്.

 

TAGS: VPS Lakeshore |