വിപിഎസ് ലേക്ഷോറില്‍ സ്‌നേഹസ്വരം പദ്ധതിക്ക് തുടക്കമായി

Posted on: March 13, 2023

കൊച്ചി : ജന്മനാ കേള്‍വിയില്ലാത്ത കുട്ടികള്‍ക്ക് വിപിഎസ് ലേക്ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്ന ‘സ്‌നേഹസ്വരം പദ്ധതിക്ക് തുടക്കമായി. വിപിഎസ് ലേക്ഷോറിന്റെ കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ശസ്ത്രക്രിയകള്‍ ചെയ്യുക.

നടന്‍ രമേഷ് പിഷാരടിയാണ് സ്‌നഹേസ്വരം പദ്ധതിയുടെ ബാന്‍ഡ് അംബാസിഡര്‍
ഫെബ്രുവരിയില്‍ നടന്ന ക്യാംപില്‍ നിന്ന് തെരഞ്ഞെടുത്ത ഇടുക്കി പള്ളിക്കുന്ന് സ്വദേശിഎഡ്വിന്‍ ജിന്റോ (രണ്ടര), എറണാകുളം മരട് നിന്നുള്ള ഫാത്തിമ ഹൈറ (3), തൃശൂര്‍ ചേലക്കര സ്വദേശി അശ്വിന്‍ കഷ്ണ (3.5), നോര്‍ത്ത് പറവൂര്‍സ്വദേശി ദേവ (4), മലപ്പുറം എടരിക്കോട് നിന്നുള്ള ഫാത്തിമഫദിയ (I) എന്നീ കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്തുന്നത്.

മാര്‍ച്ച് 18, 19 തീയതികളിലായി വിപിഎസ് ലേക്കോറില്‍ നടക്കുന്ന എഒഐ കോണ്‍2023 കേരള സ്റ്റേറ്റ് മിഡ് ടേം ഇഎന്‍ടി കോണ്‍ഫറന്‍സില്‍ വിപിഎസ് ലോറിലെ ഇഎനടി എച്ഓഡി ആന്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഇടിക്കുള കെ. മാത്യൂസ്, കോക്‌സിയര്‍ ഇംപ്ലാന്റ് സര്‍ജന്‍ ഡോ. ലക്ഷ്മി രഞ്ജിത്ത്, അസോഷറ്റ് കണ്‍സല്‍ട്ടന്റ് ഡോ. ഇ.ഡി.ഗോകുല്‍, കണ്‍സല്‍ട്ടന്റ് ഡോ.ശ്വേത ഷേണായ് എന്നിവരുടെ നേതൃത്വത്തില്‍ ആദ്യത്തെകോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തും.

കുട്ടികളുടെ ചികിത്സാ പദ്ധതികള്‍ക്ക് വിപിഎസ് ലേക്‌ഷോര്‍ എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും കേള്‍വിശക്തിയില്ലാത്ത ഈ കുട്ടികള്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാന്‍ ഈ സൗജന്യ കോക്‌സിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വിപിഎസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എ.കെ. അബ്ദുള്ള പറഞ്ഞു.