ഡോ. ഷംഷീർ വയലിലിന്റെ ആർപിഎം ഓഹരികൾ അബുദാബി എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തു

Posted on: September 15, 2021

കൊച്ചി : യു.എ.ഇ.യിലെ യുവമലയാളി വ്യവസായ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ചെയര്‍മാനായ ‘റെസ്‌പോണ്‍സ് പ്ലസ് മെഡിക്കലി’ (ആര്‍.പി.എം.) ന്റ ഓഹരികള്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എ.ഡി.എക്‌സ്.) ലിസ്റ്റ് ചെയ്തു. എക്‌സ്‌ചേഞ്ചിന്റ സെക്കന്‍ഡ് മാര്‍ക്കറ്റില്‍ ലിസ്റ്റ്
ചെയ്ത ഓഹരികളുടെ വില ആദ്യദിനത്തില്‍ ഒരവസരത്തില്‍ 20ദിര്‍ഹം വരെ ഉയര്‍ന്നു. ഇതോടെ, വിപ്
ണിമൂല്യം 400 കോടി ദിര്‍ഹമായി ഉയര്‍ന്നു. അതായത്, ഏതാണ്ട് 8,000 കോടി രൂപയിലേറെ.

യു.എ.ഇ.യിലെ ഏറ്റവും വലിയ ഓണ്‍സൈറ്റ് മെഡിക്കല്‍ സേവനദാതാക്കളിലൊന്നാണ് 1,600 ജീവനക്കാരുള്ള ആര്‍.പി.എം. 2010-ല്‍ സ്ഥാപിതമായ ഈകമ്പനി യു.എ.ഇ.യിലും സൗദി അറേബ്യയിലും ഒമാനിലുമായി നില
വില്‍ 260-ഓളം മെഡിക്കല്‍ ക്ലിനിക്കുകള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ്,
തുറമുഖം, വിമാനത്താവളങ്ങള്‍, വ്യവസായ-നിര്‍മാണ ശാലകള്‍എന്നീ മേഖലകളിലാണ് ഇത്.
160 ആംബുലന്‍സുകള്‍ സ്വന്തമായുള്ള കമ്പനി, യു.എ.ഇ.യില്‍ സ്വകാര്യ ആംബുലന്‍സ് ഫീറ്റുള്ള
ഏക കമ്പനി കൂടിയാണ്.

‘ആല്‍ഫദാബി’ കമ്പനിക്കു കീഴിലായി ‘റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിംഗ് പി.ജെ.എസ്.സി.’ എന്ന പേരിലാണ് അബുദാബി സ്റ്റോക്ക് മാര്‍ക്കറ്റില്‍ കമ്പനിലിസ്റ്റ് ചെയ്തത്. ‘ആര്‍.പി.എം.’ എന്ന ടിക്കറിലാവും
വ്യാപാരം. ”വി.പി.എസ്. ഹെല്‍ത്ത്‌കെയറി’ന്റ സാരഥിയായ ഡോ. ഷംഷീറിന് ആര്‍.പി.എമ്മില്‍ 49 ശതമാനം ഓഹരിപങ്കാളിത്തമാണ് ഉള്ളത്.