ഹൃദ്രോഗ ചികിത്സയ്ക്കുള്ള ആബട്ടിന്റെ വണ്‍സ്-എ-ഡേ ഇവാബ്രഡൈന് ഡിസിജിഐയുടെ അംഗീകാരം

Posted on: September 5, 2020

കൊച്ചി : ഇവാബ്രഡൈന്‍ വണ്‍സ്-എ-ഡേ ഫോര്‍മുലേഷന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അംഗീകാരം ലഭിച്ചതായി ആഗോള ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ ആബട്ട് അറിയിച്ചു. ഹൃദയസംബന്ധമായ തകരാറുള്ളവര്‍ പ്രതിദിനം പല തവണയായി മരുന്ന് കഴിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് വഴിയൊരുക്കുന്നതാണ് ഇന്ത്യയിലെ ആദ്യത്തെ ”വണ്‍സ് ഡെയ്‌ലി” പ്രൊലോംഗ്ഡ് റിലീസ് (പിആര്‍) പതിപ്പ്. ഇവാബ്രഡൈന്‍ പിആര്‍ ടാബ്ലറ്റുകള്‍ വരും ആഴ്ചകളില്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ആബട്ട് അറിയിച്ചു.

ഇന്ത്യയില്‍ 1.3 മുതല്‍ 4.6 ദശലക്ഷം വരെ ഹൃദ്രോഗികളുണ്ടെന്നാണ് കണക്ക്, 0.5 മുതല്‍ 1.8 ദശലക്ഷം വരെ പുതിയ കേസുകള്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പഠനം പ്രകാരം 14.4 ദശലക്ഷം പുരുഷന്മാരും 7.7 ദശലക്ഷം സ്ത്രീകളും ഗുരുതരമായ ഹൃദയസംബന്ധിയായ രോഗങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്നു. .

ഹൃദയത്തിന് തകരാറുള്ള 45% രോഗികളിലും ഉയര്‍ന്ന ഹൃദയ മിടിപ്പ് നിരക്ക് രേഖപ്പെടുത്താറുണ്ടെന്നും ഇതില്‍ 40% പേരും ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താറുണ്ടെന്നും എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി (എം.ഡി, ഡിഎം) ചൂണ്ടിക്കാട്ടി. ദിവസത്തില്‍ ഒന്നു വീതം മാത്രം കഴിച്ചാല്‍ മതിയാകുന്ന പുതിയ ഫോര്‍മുലേഷന്‍ രോഗികള്‍ക്ക് സൗകര്യപ്രദവും മരുന്നിന്റെ ആയാസം കുറയ്ക്കുകയും ചെയ്യും. ഹൃദയ മിടിപ്പ് നിരക്ക് താഴ്ത്താനും അതുവഴി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആബട്ടിന്റെ മുംബൈയിലെ ഇന്നൊവേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഐ & ഡി) സെന്ററിലാണ് ഫോര്‍മുലേഷന്‍ വികസിപ്പിച്ചത്. ആബട്ടിന്റെ മരുന്ന് വ്യവസായത്തിന്റെ സുപ്രധാന ആഗോള ഇന്നൊവേഷന്‍ കേന്ദ്രമാണ് ഐ & ഡി സെന്റര്‍. രോഗികളുടെ ആവശ്യങ്ങള്‍ യുക്തിപരമായ ദീര്‍ഘദൃഷ്ടിയോടെ തിരിച്ചറിഞ്ഞാണ് ഐ & ഡി സെന്ററിലെ ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് അര്‍ഥപൂര്‍ണ്ണമായ നൂതനാശയങ്ങള്‍ക്ക് ഇവിടെ രൂപം നല്‍കും. ഇവാബ്രഡൈന്റെ ലളിതവും കൂടുതല്‍ സൗകര്യപ്രദവുമായ ഡോസിംഗ് വേണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിച്ചാണ് ദിവസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കുന്ന മരുന്നിന്റെ കണ്ടെത്തല്‍.

രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റി മരുന്നുകളെ ശക്തിപ്പെടുത്തി ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആബട്ട് റീജിയണല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാലഗോപാല്‍ നായര്‍ പറഞ്ഞു. ദീര്‍ഘകാലമായുള്ള ഹൃദയ തകരാറും നെഞ്ചുവേദനയുമുള്ള രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തുടര്‍ച്ചയായ ചികിത്സാ രീതി പിന്തുടരേണ്ടത് വളരെ അനിവാര്യമാണ്. ഈ പുതിയ ഡോസേജ് ഫോര്‍മുലേഷന്‍ വികസിപ്പിക്കുന്നതിനായി ഏറ്റവും മികച്ച ശാസ്ത്രസാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദിവസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കേണ്ട സൗകര്യപ്രദമായ ഈ ഫോര്‍മുലേഷന്‍ മൊത്തത്തിലുള്ള ചികിത്സാരീതിക്ക് ഏറെ ഗുണകരമാണ്. അതുവഴി മെച്ചപ്പെട്ട ആരോഗ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Abbott India |