പ്രവാസി വോട്ട് : ഗൾഫിലുള്ളവരെ ഒഴിവാക്കരുതെന്ന് ഡോ. ഷംഷീർ വയലിൽ

Posted on: December 23, 2020

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ടിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യ തിരഞ്ഞടുപ്പു കമ്മിഷണര്‍ക്കുള്ള കത്തില്‍ ഡോ.ഷംഷീര്‍ വയലില്‍ ആവശ്യപ്പെട്ടു.

പ്രവാസി വോട്ട് വിഷയത്തില്‍ സുപ്രീം കോടതിയിലെ ഹര്‍ജിക്കാരനാണ് ദുബായിലെ സംരംഭകനായ ഡോ. ഷംഷീര്‍. ഇ-തപാല്‍ വോട്ട് സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ യുഎസ്. കാനഡ, ഓസ്‌ട്രേലിയ,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടപ്പാക്കാമെന്ന് തിരഞ്ഞെടുപ്പുകമ്മിഷന്‍ വിദേശകാര്യ മന്ത്രാലയവുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.