50 കോടിയുടെ പുനരധിവാസ പദ്ധതിയുമായി വി പി എസ് ഗ്രൂപ്പ്

Posted on: August 21, 2018

അബുദാബി : കേരളത്തിലെ പ്രളയ പുനരധിവാസത്തിനായി വി പി എസ് ഗ്രൂപ്പ് 50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു. ഭവന നിര്‍മാണം, വിദ്യഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കും. പരിസ്ഥിതി സൗഹൃദ മാതൃകകള്‍ ഇതിനായി സ്വീകരിക്കും.

പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും അടിയന്തര ചികിത്സ നല്‍കുന്നതിനുമാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുക. ഇതിനായി ജീവന്‍രക്ഷാ മരുന്നുകളും രോഗനിര്‍ണയ ഉപകരണങ്ങളുമടങ്ങിയ ചാര്‍ട്ടേഡ് വിമാനം നാളെ വൈകിട്ട് അബുദാബിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെടും.