ശതകോടീശ്വരൻമാരായ മലയാളികളിൽ യൂസഫലി ഒന്നാമത്

Posted on: March 8, 2018

മുംബൈ : ആഗോളതലത്തിലെ ശതകോടീശ്വരൻമാരുടെ ഫോബ്‌സ് ലിസ്റ്റിൽ മലയാളികളിൽ ഒന്നാമത് എം എ യൂസഫലി. യൂസഫലി ഉൾപ്പടെ 10 മലയാളികളാണ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ളത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് 500 കോടി (32,500 കോടി രൂപ) ഡോളറിന്റെ ആസ്തിയാണുള്ളത്. ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ ലിസ്റ്റിൽ 19 ാമത് ആണ് യൂസഫലി. ആഗോളതലത്തിൽ 388 ാം സ്ഥാനത്തും.

രവിപിള്ള – ആർ.പി. ഗ്രൂപ്പ് ദുബായ് (25,300 കോടി രൂപ), സണ്ണി വർക്കി – ജെംസ് എഡ്യൂക്കേഷൻ (15,000 കോടി രൂപ), ക്രിസ് ഗോപാലകൃഷ്ണൻ – ഇൻഫോസിസ് സഹസ്ഥാപകൻ (11,700 കോടി രൂപ), പിഎൻസി മേനോൻ – ശോഭ ഗ്രൂപ്പ് (9,700 കോടി രൂപ), ഡോ. ഷംസീർ വയലിൽ – വിപിഎസ് ഹെൽത്ത്‌കെയർ (9,700 കോടി രൂപ), ജോയ് ആലൂക്കാസ് – ജോയ് ആലൂക്കാസ് ഗ്രൂപ്പ് (9,700 കോടി രൂപ), ടി.എസ്. കല്യാണരാമൻ – കല്യാൺ ജുവല്ലേഴ്‌സ് (9,100 കോടി രൂപ), എസ്. ഡി. ഷിബുലാൽ – ഇൻഫോസിസ് സഹസ്ഥാപകൻ (7,800 കോടി രൂപ), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി – വി ഗാർഡ് (7,800 കോടി രൂപ) എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് മലയാളികൾ.