നിപ്പാ പ്രതിരോധത്തിന് സഹായവുമായി ഡോ. ഷംസീർ വയലിൽ

Posted on: June 2, 2018

കോഴിക്കോട് : അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ കേരളത്തിൽ നിപ്പാ വൈറസ് പ്രതിരോധത്തിന് 1.75 കോടിയുടെ സുരക്ഷാ ഉപകരണങ്ങൾ ആരോഗ്യവകുപ്പിന് കൈമാറി. പി.പി.ഇ. കിറ്റ്, എൻ 95 മാസ്‌ക്കുകൾ, ബോഡി ബാഗുകൾ, ത്രീ ലയർ മാസ്‌ക്കുകൾ, എന്നിവയാണ് ഇന്നലെ അബുദാബിയിൽ നിന്നും തന്റെ സ്വകാര്യ ജെറ്റ് വിമാനത്തിൽ കോഴിക്കോട്ട് എത്തിച്ചത്.

കാർഗോ അയ്ക്കുമ്പോഴുള്ള കാലതാമസം ഒഴിവാക്കാനാണ് സ്വന്തം വിമാനം കോഴിക്കോട്ടേക്ക് അയച്ചത്. കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ വയലിലിന്റെ ഉദ്യമം പ്രശംസനീയമാണെന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.