ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ദുബായ് മുഹൈസിനയിൽ ക്രിട്ടക്കൽ കെയർ ഹോസ്പിറ്റൽ ആരംഭിച്ചു

Posted on: June 1, 2020

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ദുബായ് മുഹൈസിനയിൽ 50 കിടക്കകളുള്ള ക്രിട്ടക്കൽ കെയർ ഹോസ്പിറ്റൽ ആരംഭിച്ചു. കോവിഡ്19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ചെയർമാനും മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് വൈസ് ചാൻസ്‌ലറുമായ ഡോ. ആമിർ അഹമ്മദ് ഷരീഫ്, ലത്തീഫ ഹോസ്പിറ്റൽ സിഇഒ ഡോ. മുന തഹ്‌ലക്ക് എന്നിവർ ചേർന്ന് പുതിയ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷാ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡയറക്ടറും റീജൻസി ഗ്രൂപ്പ് ചെയർമാനുമായ എ. പി. ഷംസുദീൻ, ആസ്റ്റർ ഹോസ്പിറ്റൽസ് സിഇഒ യുഎഇ സിഇഒ ഡോ. ഷെർബാസ് ബിച്ചു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വെന്റിലേറ്റർ അടക്കമുള്ള തീവ്രപരിചരണ സംവിധാനങ്ങൾ പുതിയ ആശുപത്രിയിലും കോവിഡ്19 രോഗികൾക്ക് ലഭ്യമാക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.