ജീവന്‍രക്ഷാ ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്

Posted on: December 30, 2022

കൊച്ച : സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള
സംഘടിപ്പിക്കുന്ന ജീവന്‍പരിശീലനക്യാമ്പയിന്‍ ബി ഫസ്റ്റ് ടു എയ്ഡ് ആന്റ് സേവ് ലൈഫ്‌സ് തദ്ദേശസ്വയം ഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് അത്യാഹിതങ്ങളില്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകളെ സംബന്ധിച്ച് ബോധവല്‍കരണം നല്‍കും.

പ്രഥമ ശുശ്രൂഷ, അടിസ്ഥാന ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍, അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് എന്നിവയില്‍ ശില്പ്പശാലകളും സംഘടിപ്പിക്കും.

ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് തമിഴ്‌നാട് റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍യാസിന്‍, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ട് ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്, കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ. പി പിവേണുഗോപാലന്‍, കൊച്ചിആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡിക്കല്‍ അഫയേഴ്‌സ് ഡയറക്ടര്‍ഡോ. ടി ആര്‍ ജോണ്‍ എന്നിവയുംപരിപാടിയില്‍ പങ്കെടുത്തു.