ലുലുവിന് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍

Posted on: November 2, 2018

കൊച്ചി : രാജ്യാന്തര മികവിനുള്ള ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലുലു ഗ്രൂപ്പിന്. ലണ്ടനിലെ കെന്‍സിംഗ്ടണ്‍ പാലസില്‍ നടന്ന വേള്‍ഡ് ബ്രാന്‍ഡിംഗ് അവാര്‍ഡ് ചടങ്ങില്‍ വേള്‍ഡ് ബ്രാന്‍ഡിംഗ് ഫോറം ചെയര്‍മാന്‍ റിച്ചാര്‍ഡ് റോവല്‍സില്‍ നിന്നു ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറഫ് അലി അവാര്‍ഡ് ഏറ്റുവാങ്ങി. ഈ ഉന്നത പുരസ്‌കാരം നേടുന്ന ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ആണ് ലുലു.