പ്രവാസി മലയാളികള്‍ക്ക് വിമാനയാത്രയ്ക്ക് ഇളവ്

Posted on: August 10, 2018

തിരുവനന്തപുരം : ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ എന്ന സൗജന്യ നിരക്കിന് തുടക്കമായി.

ഇന്ത്യയില്‍നിന്നും ഇന്ത്യയിലേക്കുമുള്ള ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കും. കാര്‍ഡ് ഉടമയുടെ ജീവിതപങ്കാളിക്കും 18 തികയാത്ത മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഇതിന്റെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ കൈമാറി. നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ് കോണ്ടിനന്റ് റീജണല്‍ വൈസ് പ്രസിഡന്റ് സുനില്‍ വി.എ, സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് കേരള മാനേജര്‍ ബാലു എബ്രഹാം വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

TAGS: Oman Air |