ഒമാൻ ടൂറിസം ഇന്ത്യയിൽ റോഡ്‌ഷോ നടത്തി

Posted on: September 25, 2016

oman-tourism-roadshow-in-in

മസ്‌ക്കറ്റ് : ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിലെ നാല് നഗരങ്ങളിൽ റോഡ്‌ഷോ സംഘടിപ്പിച്ചു. ഇന്ത്യൻ സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് ഹൈദരാബാദ്, കോൽക്കത്ത, അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് റോഡ്‌ഷോ നടത്തിയത്. 2015 ൽ ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ 16.7 ശതമാനം വളർച്ചയുണ്ടായി.

ഒമാൻ ടൂറിസം മന്ത്രാലയത്തിലെ ഇന്റർനാഷണൽ ടൂറിസം പ്രമോഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അസ്മ അൽ ഹജ്‌റി നേതൃത്വം നൽകി സംഘത്തിൽ ഒമാൻ എയർ, ഒമാൻ ടൂറിസം ഡെവലപ്‌മെന്റ് കമ്പനി, ടൂർ ഒമാൻ, മാജിക് അറേബ്യ തുടങ്ങി 15 ടൂർഓപറേറ്റർമാരും ഹോട്ടലുകളും റിസോർട്ടുകളും പങ്കാളികളായി. സെപ്റ്റംബർ 19 ന് ആരംഭിച്ച റോഡ് ഷോ 26 ന് സമാപിക്കും.