ഒക്ടോബര്‍ 1 ഒന്നുമുതല്‍ ഒമാന്‍ എയര്‍ തിരുവനന്തപുരത്തു നിന്ന് മസ്‌കത്തിലേക്ക്

Posted on: September 27, 2023

തിരുവനന്തപുരം : ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തു നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കും.

ഞായര്‍്, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 7.45ന് എത്തി 8.45ന് പുറപ്പെടും. വ്യാഴം പകല്‍ 1.55ന് എത്തി വൈകിട്ട് 4.10ന് പുറപ്പെടും. ശനിപകല്‍ 2.30ന് എത്തി 3.30ന് പുറപ്പെടും.

162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം-മസ്‌കത്ത് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാന്‍ എയര്‍.

 

 

TAGS: Oman Air |