എയർ ഇന്ത്യയും ഒമാൻ എയറും പ്രത്യേക സർവീസ് നടത്തും

Posted on: April 2, 2020

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 2 യാത്രാവിമാനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. നാളെ ഒമാന്‍ എയര്‍ വിമാനമാണ് സര്‍വീസ് നടത്തുക. കൊച്ചിയിലുല്‌ള അന്‍പതോളം ഒമാനികളെ നാട്ടിലേക്കു കൊണ്ടു പോകുന്നതിനാണ് വിമാനമെത്തുന്നത്.

ഇവര്‍ ചികിത്സയ്ക്കായും മറ്റും കേരളത്തിലെത്തിയതാണ്. ഇന്ത്യയുടെ മറ്റു നഗരങ്ങൡ കുടുങ്ങിയ ഒമാനികളെയും അതതു നഗരങ്ങളില്‍ നിന്ന് ഈ വിമാനത്തില്‍ നാട്ടിലെത്തും. ഇവിടെ കുടുങ്ങിയ ഫ്രഞ്ചുകാരെ കൊണ്ടുപോകുന്നതിന് 4 ന് എയര്‍ ഇന്ത്യയും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. മുംബൈയില്‍ നിന്നാണ് വിമാനം കൊച്ചിയിലെത്തുന്നത്.

TAGS: Air India | Oman Air |