വിദേശത്ത് നിന്ന് പണമയയ്ക്കാൻ ഫെഡറൽ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും രണ്ട് പുതിയ സേവനങ്ങൾ ഒരുക്കി

Posted on: April 1, 2019

കൊച്ചി : ഫെഡറൽ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ചേർന്ന് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നതിനായി രണ്ടു പുതിയ സേവനങ്ങൾ അവതരിപ്പിച്ചു. 2017 ൽ അവതരിപ്പിച്ച പണമയക്കലിനായുള്ള ബ്ലോക്ക് ചെയിൻ സംവിധാനമാണ് ഫിൻടെക് കമ്പനിയായ ഡിജിലെഡ്ജുമായി സഹകരിച്ച് കൂടുതൽ മെച്ചപ്പെട്ട ആർ 3 കോഡ് ബ്ലോക്ക് ചെയിൻ പ്രയോജനപ്പെടുത്തി വികസിപ്പിച്ചത്. അത്യാധുനിക ക്രിപ്‌റ്റോഗ്രാഫിക് അൽഗോരിതം പ്രയോജനപ്പെടുത്തുതിനാൽ ഉയർന്ന തലത്തിലുള്ള സുരക്ഷയാണ് ഇതിലൂടെു ലഭ്യമാക്കുന്നത്. ആഗോളതലത്തിൽ 180 ൽ ഏറെ ശാഖകളുള്ള ലുലു എക്‌സ്‌ചേഞ്ച് രാജ്യാന്തര തലത്തിൽ പണമടക്കൽ നടത്തുതിനുള്ള ഈ മെച്ചപ്പെടുത്തിയ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

പണം സ്വീകരിക്കുയാളിന്റെ വിർച്വൽ പേമെന്റ് വിലാസം ഉപയോഗച്ച്
എക്‌സ്‌ചേഞ്ച് ഹൗസുകളും ബാങ്കുകളും വഴി പണമയക്കാൻ വിദേശ ഇന്ത്യക്കാരെ സഹായിക്കുന്ന പുതിയ സംവിധാനവും ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നൂതനമായ യു.പി.ഐ. 2.0 പ്രയോജനപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ള ഈ സംവിധാനം വഴിയാണ് ഓർത്തു വെക്കാൻ എളുപ്പമുള്ള വി.പി.എ. ഉപയോഗിച്ചു പണമടക്കാനാവുന്നതാണ്. ഇതുവരെ അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്. കോഡ് എന്നിവ ഉപയോഗിച്ചാണ് ഇന്ത്യയിലേക്കു പണമയച്ചിരുന്നത്. പണം സ്വീകരിക്കുന്നയാളെ തിരിച്ചറിയാനാവുന്നതു മൂലം തെറ്റായ ക്രെഡിറ്റുകളും നിരസിക്കലുകളും ഇല്ലാതാക്കാനും പുതിയ സംവിധാനം സഹായിക്കും.

അബുദാബിയിലുള്ള ലുലു എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് നടത്തിയ സംയുക്ത യോഗത്തിൽ ലുലു എക്‌സ്‌ചേഞ്ച് എംഡി അദീബ് അഹമ്മദും ഫെഡറൽ ബാങ്ക് എംഡിയും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസനും ചേർന്ന് പുതിയ സംവിധാനത്തിലെ ആദ്യ ഇടപാട് വിജയകരമായി നടത്തി.

ഫെഡറൽ ബാങ്കുമായി ചേർന്ന് മെച്ചപ്പെടുത്തിയ ബ്ലോക്ക് ചെയിൻ, വി.പി.എ. സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ലുലു എക്‌സ്‌ചേഞ്ച് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ഉപഭോക്തൃസംതൃപ്തി നേടാനാവുന്ന പുതിയ സേവനങ്ങളും ഉത്പന്നങ്ങളും ഉയർത്തിക്കൊണ്ടു വരുന്ന പുതിയ സാങ്കേതികവിദ്യകൾ തങ്ങൾക്കെും പ്രിയപ്പെട്ടതാണ്. കൂടുതൽ പ്രവർത്തന മികവു നൽകുന്നതും പ്രക്രിയകൾ ലളിതമാക്കുന്നതുമായിരിക്കും പുതിയ സംവിധാനങ്ങളെന്നും അദേഹം പറഞ്ഞു.

ബ്ലോക്ക് ചെയിൻ പിന്തുണയോടെ ആഗോള തലത്തിൽ പണമടക്കലുകൾ നടത്തുന്ന കമ്പനിയായ റിപ്പിളുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി. അവരുടെ ശൃംഖലയിലൂടെ രാജ്യാന്തര പണമടക്കലുകളും ഇതുവഴി നടത്താനാവും. ഇതു സംബന്ധിച്ച ധാരണാ പത്രം ഫെഡറൽ ബാങ്ക് എംഡിയും സിഇഒ യുമായ ശ്യാം ശ്രീനിവാസനും റിപ്പിൾ സീനിയർ വൈസ് പ്രസിഡന്റ് ജോ മിറ്റ്‌ചെലും കൈമാറി.