ലുലു എക്‌സ്‌ചേഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി നൽകി

Posted on: October 21, 2018

അബുദാബി : ലുലു എക്‌സ്‌ചേഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനായി ഏഴ് കോടി രൂപ നൽകി. പ്രളയദുരന്തകാലത്ത് കേരളത്തെ ഒറ്റക്കെട്ടായി കൈപ്പിടിച്ചുയർത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ലുലു എക്‌സ്‌ചേഞ്ച് എംഡി അദീബ് അഹമ്മദ് മെമെന്റോ സമ്മാനിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നതിന് ഫീസ് നിരക്ക് റദ്ദാക്കികൊണ്ടുള്ള തീരുമാനം കൈക്കൊണ്ട ആദ്യ ധനവിനിമയ സ്ഥാപനങ്ങളിൽ ഒന്നാണ് ലുലു എക്‌സ്‌ചേഞ്ച്. ജിസിസിയിലെ മുഴുവൻ ശാഖകളിലും ഈ സേവനം ലഭ്യമാക്കിയിരുന്നു. റിലീഫ് കേന്ദ്രങ്ങളിൽ ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിലും ലുലു ഗ്രൂപ്പ് പ്രവർത്തകർ മുൻ നിരയിലുണ്ടായിരുന്നതായും അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി.

വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ കേരള ജനതക്ക് പാർപ്പിടവും ഭക്ഷണവും വെള്ളവുമടക്കമുള്ള ആവശ്യങ്ങളിൽ കൈത്താങ്ങായി നിലകൊള്ളാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുള്ളതായി അദീബ് അഹമ്മദ് പറഞ്ഞു.