സിബി ജോര്‍ജ് ഓഗസ്റ്റ് രണ്ടിന് ചുമതലയേല്‍ക്കും

Posted on: July 27, 2020

ന്യൂഡല്‍ഹി : കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി  സിബി ജോര്‍ജ്ജ് ഓഗസ്റ്റ് രണ്ടിനു ചുമതലയേല്‍ക്കും. സ്വിറ്റ്‌സര്‍ലന്‍ഡിലെയും വത്തിക്കാനിലെയും അംബാസഡറായിരുന്നു സിബി. വിദേശകാര്യ സര്‍വീസിലെ 1993 ബാച്ച് ഐഎഫഎസ് ഉദ്യോഗസ്ഥനാണ്. 

സൗദി അറേബ്യ, ഇറാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ മുമ്പു ജോലിചെയ്തിട്ടുള്ള സിബി അറബിക് ഭാഷയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. 2014 ൽ എസ്. കെ. സിംഗ് അവാർഡ് ഫോർ എക്‌സലൻസ് ലഭിച്ചു. ഇദ്ദേഹം കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമാണ്.