അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറെന്ന് ഡോ. രവി പിള്ള

Posted on: June 12, 2023

കൊച്ചി : കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറാണെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളികളോ, അമേരിക്കന്‍ കമ്പനികളോ കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറായാല്‍ 100 കോടി ഡോളര്‍ വരെ സാമ്പത്തിക സഹകരണം നല്‍കാമെന്നും ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കവെ രവി പിള്ള പറഞ്ഞു.

അമേരിക്കന്‍ പ്രവാസി മലയാളികള്‍ ഇന്ത്യയിലും കേരളത്തിലും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തണം. അമേരിക്കന്‍ കമ്പനികളെ ഇന്ത്യയിലേക്കും കേരളത്തിലേക്കും കൊണ്ടുവരാന്‍ മലയാളി സമൂഹം മുന്‍കൈയെടുക്കണം.