ആർപി ഗ്രൂപ്പ് ദുബായ് റിയൽഎസ്റ്റേറ്റ് രംഗത്ത് 9,000 കോടി മുതൽമുടക്കും

Posted on: May 6, 2015

Ravi-Pillai-big

ദുബായ് : മലയാളി വ്യവസായി രവി പിള്ളയുടെ ആർപി ഗ്രൂപ്പ് ദുബായ് റിയൽഎസ്റ്റേറ്റ് രംഗത്ത് വൻ നിക്ഷേപം നടത്തുന്നു. ആർപി ഹൈറ്റ്‌സ് എന്ന 48 നില ആഡംബര ഭവനസമുച്ചയമാണ് ആദ്യ പദ്ധതി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മാതൃകയിൽ ഷെയ്ഖ് സായിദ് റോഡിൽ ആർപി വൺ എന്ന ബഹുനിലസമുച്ചയവും നിർമ്മിക്കുമെന്ന് ആർപി ഗ്ലോബൽ കമ്പനി അറിയിച്ചു. ആർപി ഗ്രൂപ്പിന് ഇപ്പോൾ ദുബായ് മറീന, ബർദുബായ് എന്നിവിടങ്ങളിൽ രണ്ട് ഹോട്ടലുകളുണ്ട്.

RP-Heights-big

ഡൗൺ ദുബായിൽ ദുബായ് മാളിന് സമീപമാണ് 268 ലക്ഷ്വറി ഫ്‌ലാറ്റുകളുള്ള ആർപി ഹൈറ്റ്‌സ് നിർമ്മിക്കുന്നത്. സെപ്റ്റംബറിൽ നിർമാണം ആരംഭിക്കുന്ന പദ്ധതി 2017 അവസാനത്തോടെ പൂർത്തിയാകും. ഇരു പദ്ധതികൾക്കുമായി ആർപി ഗ്രൂപ്പ് 9,350 കോടി രൂപ (1.5 ബില്യൺ ഡോളർ) മുതൽമുടക്കും. ബുർജ് ഖലീഫ കഴിഞ്ഞാൽ യുഎഇയിലെ ഏറ്റവും ഉയരം കൂടി കെട്ടിടമായിരിക്കും ആർപി വൺ എന്ന് ആർപി ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രവി പിള്ള പറഞ്ഞു.