ഗള്‍ഫ് എയര്‍ ഇന്നു മുതല്‍ സര്‍വീസുകള്‍ തുടങ്ങും

Posted on: September 14, 2020


കൊച്ചി : ബഹ്‌റൈന്‍ ദേശീയ എയര്‍ലൈനായ ഗള്‍ഫ് എയര്‍ നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇന്ന് തിരുവനന്തപുരത്തേക്കും ഈ ആഴ്ച തന്നെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വീസുകളുണ്ടാകും.

ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യയുടെയും ബഹ്‌റൈന്റെയും സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.

TAGS: Gulf Air |