മൻഖൂലിൽ ആസ്റ്റർ ഹോസ്പിറ്റൽ തുറന്നു

Posted on: March 16, 2015

Aster-Hospital-Mankhool-big

ദുബൈ : ബർദുബൈ മൻഖൂലിൽ ആസ്റ്റർ ഹോസ്പിറ്റൽ യുഎഇ ആരോഗ്യമന്ത്രി അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ ഉവൈസ് ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ഉന്നത ഉദ്യോഗസ്ഥൻമാരും പ്രമുഖ വ്യക്തികളും ചടങ്ങുകളിൽ പങ്കെടുത്തു. മൻഖൂലിലെ ആസ്റ്റർ ഹോസ്പിറ്റൽ യുഎഇയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

Aster-Hospital-Mankhool-Ext

190,000 ചതുരുശ്രയടി വിസ്തീർണമുള്ള ആശുപത്രിയിൽ മൾട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള 100 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി സർവീസ്, ഫാർമസി, അത്യാധുനിക റേഡിയോളജി, ഇമേജിംഗ് സർവീസ്, പൂർണസജ്ജമായ ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ട്രാറ്റജീസ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു.