ബിഎസ്എന്‍എല്‍-ഐപിടിവി സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍

Posted on: February 3, 2023

 

തിരുവനന്തപുരം : ബിഎസ്എന്‍എല്‍ ഫൈബര്‍ വഴി പ്രതിമാസം 130 രൂപ വരെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ടെലിവിഷന്‍ (ഐപിടിവി) സേവനങ്ങള്‍ നല്‍കുന്നു. 211 ടിവി ചാനലുകള്‍ 270 രൂപയ്ക്ക് ലഭിക്കുന്ന എച്ച്ഡി സ്റ്റാര്‍ട്ടര്‍, 223 ടിവി ടിവി ചാനലുകള്‍ 400 രൂപയ്ക്ക് ലഭിക്കുന്ന എച്ച്ഡി ബോ
ണാന്‍സ എന്നീ രണ്ട് പ്ലാനുകള്‍ക്ക് കീഴില്‍ എച്ച്ഡി പായ്ക്കുകള്‍ ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് ടിവി സെറ്റുകളില്‍ സെറ്റ്-ടോപ്പ് ബോക്‌സ് ഇല്ലാതെ ബിഎസ്എന്‍എല്‍ ഐപിടിവി സേവനങ്ങള്‍ക്ക്  പ്രവര്‍ത്തിക്കാനാകും. നിലവിലുള്ള ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കള്‍ക്ക് ഫൈബര്‍ ബോഡ്ബാന്‍ഡിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് 1200 രൂപയുടെ പരിമിതകാല പ്രത്യേക കിഴിവ് ലഭ്യമാ
ണ്. ബിഎസ്എന്‍എല്‍ ഫൈബര്‍ബുക്കിംഗിനായി, https://bookmyfiber.bnsl.co.in/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഐപിടിവി രജിസ്‌ട്രേഷനായി, ബിഎസ്എന്‍എല്‍ എഫ്ടി ടിഎച്ച് ഉപയോക്താക്കള്‍ക്ക്
http://fms.bnsl.in/iptvreg എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.

 

TAGS: BSNL |