ഫൈബര്‍ നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡിംഗ് പദ്ധതിയുമായി ബിഎസ്എന്‍എല്‍

Posted on: January 13, 2024

കൊച്ചി : നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പ്രാരംഭ നിരക്കുകള്‍ ഇല്ലാതെ കോപ്പര്‍ നെറ്റ്വര്‍നിന്ന് ഒപ്റ്റിക്കല്‍ ക്കില്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള പദ്ധതിയുമായി ബിഎസ്എന്‍എല്‍. എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന എറണാകുളം ബിസിനസ് ഏരിയയിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലെ ബാന്‍ഡ് സൗകര്യം ഇല്ലാത്ത ഉപ്‌യോക്താക്കള്‍ക്കും മൈഗ്രേഷനുശേഷം അടിസ്ഥാന ഡേറ്റ സൗകര്യം ലഭിക്കും.

ബ്രോഡ് 74000ള്ള എറണാകുളം ദേശീയ അടിസ്ഥാനത്തില്‍ നാലാമതാണ്. 50,000 കോപ്പര്‍ ലാന്‍ഡ് കണക്ഷന്‍ നിലവിലുണ്ട്. 3 മാഫൈബര്‍ ലൈനുകളുലൈന്‍സത്തിനുള്ളില്‍ 26,000 കണക്ഷനുകള്‍ കൂടി നല്‍കി എറണാകുളം ബിസിനസ് ഏരിയയില്‍ ഒരു ലക്ഷം എഫ്ടിടിഎച്ച് കണക്ഷനുകള്‍ ലഭ്യമാക്കും. ഫൈബറിലേക്ക് മാറുന്നതിനുള്ള പ്രധാന പരിമിതി ഉപയോക്താവിന് വരുന്ന മോഡത്തിന്റെ ചാര്‍ജ് ആണ്.

പദ്ധതി വഴിയാണെങ്കില്‍ അതു ബിഎസ്എന്‍എല്‍ വഹിക്കുമെന്നു എറണാകുളം ബിസിനസ് ഏരിയ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി.സുരേന്ദ്രന്‍ പറഞ്ഞു. ആലുവ, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലും എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസികള്‍ ഇല്ലാത്ത മറ്റു പല പ്രദേശങ്ങളിലും ഫ്രാഞ്ചൈസികളെ തേടുകയാണ് ബിഎസ്എന്‍ എല്‍. വാട്‌സാപ് 9400488111.

TAGS: BSNL |