ബി എസ് എൻ എൽ ഭാരത് ഫൈബറിൽ ഇളവുകൾ

Posted on: November 13, 2021

കൊച്ചി: ദീപാവലിയുടെ ഭാഗമായി പുതിയ ബി.എസ്.എന്‍.എല്‍. ഭാരത് ഫൈബര്‍ കണക്ഷനുകള്‍ക്കക്ക് ആകര്‍ഷകമായ ഇളവുകള്‍ അവതരിപ്പിച്ചു.

പുതിയ ഫൈബര്‍ കണക്ഷനുകള്‍ക്ക് ആദ്യ മാസം 90 ശതമാനം വരെ (പരമാവധി 500 രൂപ) പ്ലാന്‍ ചാര്‍ജില്‍ ഇളവ് ലഭിക്കുന്നതാണെന്ന് ബി എസ് എന്‍ എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ (ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

ഈ ഇളവുകള്‍ നവംബര്‍ 1 മുതല്‍ 90 ദിവസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. എറണാകുളം, ഇടുക്കി ജില്ലയിലെവിടെയും ഈ സേവനം ലഭിക്കുവാന്‍ 9400488111 എന്ന നമ്പറില്‍ വിളിക്കണം.

 

TAGS: BSNL |