അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് പ്ലാനുമായി ബിഎസ്എന്‍എല്‍

Posted on: July 22, 2021

 

കൊച്ചി : പ്രതിമാസം 399 രൂപയുടെ പുതിയ ഫൈബര്‍ പ്ലാന്‍ ബി.എസ്.എന്‍.എല്‍.അവതരിപ്പിച്ചു. 30 എം.ബി.
പി.എസ്. വേഗമുള്ള ഇന്റര്‍നെറ്റും ഒപ്പം ഇന്ത്യയില്‍ എവിടേക്കും എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്തകോളുകളുമാണ് ഈ പ്ലാനില്‍ലഭിക്കുക.

പുതിയ വരിക്കാര്‍ക്ക് ആദ്യത്തെ ആറു മാസത്തേക്കാണ് ‘ഫൈബര്‍ എക്‌സ്പീരിയന്‍സ്’ എന്ന ഈ ഓഫര്‍ ലഭിക്കുക. ആറു മാസത്തിനു ശേഷം 449 രൂപയുടെ ഫൈബര്‍ബേസിക് പ്ലാനിലേക്കോ മറ്റ്തിരഞ്ഞെടുക്കുന്ന ഏതെങ്കിലും പ്ലാനിലേക്കോ മാറാവുന്നതാണ്.

 

TAGS: BSNL |