സാംസംഗ് ഗ്യാലക്‌സി നോട്ട് എഡ്ജ് വിപണിയിൽ

Posted on: December 29, 2014

Samsung-Galaxy-Note-Edge-Bi

സാംസംഗ് ഇലക്‌ട്രോണിക്‌സ് പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ മോഡലായ ഗ്യാലക്‌സി നോട്ട് എഡ്ജ് വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട് ഫോൺ ഉപയോഗം പുനർ നിർവചിക്കുന്ന എഡ്ജ് ഡിസ്‌പ്ലേ ഉപയോഗപ്പെടുത്തുന്ന ആദ്യ സ്മാർട്ട് ഫോൺ ആണ് സാംസംഗ് ഗ്യാലക്‌സി നോട്ട് എഡ്ജ്.

ഫ്‌ളാറ്റ് സ്‌ക്രീനോട് ചേർന്നുള്ള ചെറിയ കേർവ്ഡ് സ്‌ക്രീനാണ് പുതിയ ഫോണിന്റെ പ്രത്യേകത. അലേർട്ടുകളും നോട്ടിഫിക്കേഷനുകളും ഈമെയിലും വാർത്തകളുമെല്ലാം ഈ ചെറിയ സ്‌ക്രീനിൽ ലഭ്യമാകും. 5.6 ഇഞ്ചാണ് പ്രധാന സ്‌ക്രീനിന്റെ വലിപ്പം. 2.7 ജിഗാഹെർട്‌സ് ക്വാഡ്‌കോർ പ്രോസസറാണ് സാംസംഗ് ഗ്യാലക്‌സി നോട്ട് എഡ്ജിന് കരുത്ത് പകരുന്നത്.

32 ജിബിയാണ് ഇന്റേണൽ മെമ്മറി. 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് വഴി മെമ്മറി കൂട്ടാനാവും. 3 ജിബിയാണ് റാം. 3ജി, 4ജി നെറ്റ്‌വർക്കുകൾക്ക് പിന്തുണ നൽകും. 3.7 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് 120 ഡിഗ്രി ആങ്കിളിലുള്ള ചിത്രങ്ങൾവരെ പകർത്താനാവും. 16 മെഗാപിക്‌സലാണ് റിയർ ക്യാമറ. 3000 എംഎഎച്ച് ആണ് ബാറ്ററി. ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ലഭ്യമാണ്. ആൻഡ്രോയ്ഡ്, 4.4 കിറ്റ്കാറ്റാണ് ഓപറേറ്റിംഗ് സിസ്റ്റം.

64,900 രൂപയാണ് സാംസംഗ് ഗ്യാലക്‌സി നോട്ട് എഡ്ജിന്റെ വില. ചാർകോൾ ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.