സാംസംഗ് ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫർ

Posted on: November 26, 2016

samsung-logo-big

കൊച്ചി: സാംസംഗ് ഇന്ത്യയുടെ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫർ. ടെലിവിഷൻ, എയർകണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മിഷൻ, മൈക്രോവേവ് അവൻ എന്നിവയ്ക്ക് ഡിസംബർ 31 വരെയാണ് പ്രത്യേക ആനുകൂല്യങ്ങളും സുഗമമായ മാസ തവണയും ലഭ്യമാക്കിയിട്ടുള്ളത്.

ബൈ കാഷ് ഫ്രീ ഓഫർ വഴി ഉപഭോക്താവിന് 10-12 നിശ്ചിത ഇഎംഐ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങുവാൻ സാധിക്കും. ബൈ നൗ പേ ആഫ്റ്റർ 60 ഡേയ്‌സ് ഓഫർ വഴി ഉപഭോക്താക്കൾക്ക് 60 ദിവസത്തിനു ശേഷം 8 ഇഎംഐ ആയിട്ട് പണം അടച്ചു തീർക്കാം. ഈ ആനുകൂല്യങ്ങൾ കൂടാതെ ഉപഭോക്താവിന് ക്രെഡിറ്റ് കാർഡ് ബേസിഡ് ഇഎംഐ സ്‌കീമിലൂടെയും ഉത്പന്നങ്ങൾ സ്വന്തമാക്കാം.