ലുലു മാളിലെ സ്ഥാപനങ്ങള്‍ക്ക് 12 കോടിയുടെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ്

Posted on: March 24, 2020

കൊച്ചി : കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മാതൃക.

ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ട 11 കോടിയോളം രൂപയുടെ വാടകയാണ് എം എ യൂസഫലി ഇളവ് ചെയ്ത് നല്‍കുന്നത്. എം എ യൂസഫലിയുടെ ജന്‍മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരു മാസത്തെ വാടക ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. വൈ മാളില്‍ ഒരു കോടി രൂപയാണ് മാസ വാടകയായി ലഭിക്കുന്നത്. രണ്ടു മാളുകളിലുമായി 12 കോടി രൂപയുടെ ആശ്വാസമാണ് വ്യാപാരികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്നത്. കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് സംസ്ഥാനത്തെ വ്യാപാരികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.