സെലിബ്രിറ്റികള്‍ക്ക് ആരാധകരുമായി നേരില്‍ സംവദിക്കാന്‍ ഹെലോ ലൈവ്

Posted on: February 27, 2020

കൊച്ചി: മികച്ച ആപ്ലിക്കേഷന്‍ അനുഭവം ലഭ്യമാക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി പ്രമുഖ പ്രാദേശിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ, ഹെലോ ലൈവ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ കൂടി അവതരിപ്പിച്ചു. സെലിബ്രിറ്റികള്‍ക്കും ഹെലോയിലെ ജനപ്രിയ ക്രിയേറ്റര്‍മാര്‍ക്കും തങ്ങളുടെ ആരാധകരുമായി ആഴത്തിലുള്ള ബന്ധം സാധ്യമാക്കുന്നതിനാണ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് ഒന്നിലധികം ഇന്ത്യന്‍ ഭാഷാ പ്രേക്ഷകരുമായി കൂട്ടായി സംവദിക്കാനുള്ള ഒരു ക്രിയേറ്റീവ് മാധ്യമമായി ഈ പുതിയ തത്സമയ വീഡിയോ സ്ട്രീമിങ് സംവിധാനം വര്‍ത്തിക്കും. തത്സമയ സെഷനില്‍ വ്യക്തിഗത ചാറ്റിനായി ആരാധകരെ ക്ഷണിക്കാനും താരങ്ങള്‍ക്ക് സംവിധാനമുണ്ട്.

ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ തത്സമയ സംപ്രേക്ഷണത്തോടെയാണ് ഹെലോ ലൈവ് ഫീച്ചര്‍ ആരംഭിച്ചത്. ഒരേ സമയം കരിയറും ജീവിതവും എങ്ങനെ കൊണ്ടുപോവുന്നുവെന്നതിനെ കുറിച്ച് സംസാരിച്ച താരം രണ്ടു ആരാധകരെ വ്യക്തിഗത ചാറ്റിനായി ക്ഷണിക്കുകയും ചെയ്തു. 20 ദശലക്ഷത്തിലധികം പേരാണ് ശ്രദ്ധ കപൂറിന്റെ തത്സമ വീഡിയോ കണ്ടത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളായ ടൈഗര്‍ ഷ്രോഫ്, ശ്രദ്ധ കപൂര്‍, കൃതി സനോണ്‍, മഹേഷ് ബാബു, സണ്ണി ലിയോണ്‍, ശില്‍പ ഷെട്ടി, നേഹ കക്കര്‍, നീരു ബജ്‌വ തുടങ്ങിയ നിരവധി പ്രമുഖര്‍ ഇതിനകം ഹെലോ കമ്മ്യൂണിറ്റിയില്‍ ചേരുകയും സജീവമായി എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം സൃഷ്ടിക്കുകയും പോസ്റ്റു ചെയ്യുകയും ചെയ്യുന്നുണ്ട്. 14 ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലായി 50 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ഹെലോ ആപ്പിനുള്ളത്. ഹെലോ ലൈവ് പോലെ ഭാവിയില്‍ ഇത്തരം കൂടുതല്‍ പുതുമകള്‍ തങ്ങള്‍ അവതരിപ്പിക്കുമെന്ന് ഹെലോ എന്റര്‍ടെയ്ന്‍മെന്റ് ഹെഡ് ഛണ്ഡിത നമ്പ്യാര്‍ പറഞ്ഞു.

TAGS: Helo |