ഹെലോയുടെ ആന്റിഡെങ്കി പ്രചാരണത്തിന് 150 ദശലക്ഷത്തിലധികം കാഴ്ച്ചക്കാര്‍

Posted on: October 31, 2019

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഹെലോയുടെ ആന്റിഡെങ്കി പ്രചാരണം അവതരിപ്പിച്ച് 12 ദിവസത്തിനുള്ളില്‍ 150 ദശലക്ഷത്തിലധികം കാണികളെ നേടി. ഹെലോ കെയറിന്റെ ഭാഗമായി ഡെങ്കി പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ജാഗ്രതയും ലക്ഷ്യമിട്ടുള്ള പ്രചാരണം ഒക്ടോബര്‍ 14നാണ് ആരംഭിച്ചത്. 14 ഇന്ത്യന്‍ ഭാഷകളില്‍ പ്രചാരണം ലഭ്യമായിരുന്നു. അവതരിപ്പിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ 90 ദശലക്ഷം കാഴ്ച്ചക്കാരും 6000ത്തിലധികം പോസ്റ്റുകളുമായി പ്രചാരണം വൈറലായിരുന്നു.

ഹെലോയുടെ സജീവമായ 50 ദശലക്ഷത്തിലധികം വരുന്ന ഉപയോക്താക്കള്‍ക്കിടയില്‍ ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു പ്രചാരണത്തിന്റെ ലക്ഷ്യം. ഡെങ്കി തടയുന്നതിനാവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെട്ട മള്‍ട്ടിപ്പിള്‍ ചോയ്സ് ക്വിസ്, നോട്ടിഫിക്കേഷനുകള്‍, സ്പ്ലാഷ് സ്‌ക്രീനുകള്‍ തുടങ്ങിയ ഇന്‍-ആപ്പ് പരിപാടികളിലൂടെ ഉപയോക്താക്കളെ ഹെലോ സജീവമാക്കി. ഇത് ആളുകള്‍ക്കിടയില്‍ ഡെങ്കിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറുന്നതിന് സഹായിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ തന്നെ ആശങ്കകളും പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും ഡെങ്കി ചികില്‍സകളെയും കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയ നിരവധി സ്വയം നിര്‍മിത വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ബിബിസിന്യൂസ്, എന്‍ഡിടിവി തമിഴ് തുടങ്ങിയ നിരവധി വാര്‍ത്താ ചാനലുകളും പ്രമുഖരും അവരവരുടെ ഹെലോ അക്കൗണ്ടുകളിലൂടെ പ്രചാരണത്തിന്റെ ഭാഗമായി.

TAGS: Helo |