മോട്ടിചൂര്‍ ചക്നാചൂര്‍’ന്റെ അണിയറ കഥകള്‍ ഹെലോയുടെ ഫ്രൈഡേഫീവര്‍ ഷോയില്‍ പങ്കിട്ട് നവാസുദ്ദീന്‍ സിദ്ദിഖി

Posted on: November 12, 2019

ന്യൂഡല്‍ഹി: ഹെലോയുടെ മുന്‍നിര ഓണ്‍ലൈന്‍ ഷോ ആയ ഫ്രൈഡേഫീവറില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ മോട്ടിചൂര്‍ ചക്നാചൂറിന്റെ റിലീസിംഗിനെ കുറിച്ചും ചിത്രത്തെ കുറിച്ചുള്ള രസകരമായ അണിയറ കഥകള്‍ പങ്ക്് വച്ചും ഇന്ത്യയിലെ പ്രമുഖ നടന്‍മാരില്‍ ഒരാളായ നവാസുദ്ദീന്‍ സിദ്ദിഖി. എപ്പിസോഡിന്റെ പ്രൊമോയ്ക്ക് ഇതിനകം തന്നെ ഹലോ ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്, 10 ദശലക്ഷത്തിലധികം കാഴ്ച്ചക്കാര്‍ക്ക് പുറമെ നാലു ദിവസത്തിനുള്ളില്‍ 20,000+ ലൈക്കുകളും 1000 ലധികം ഷെയറുകളും പ്രമോയ്ക്ക് ലഭിച്ചു. ഹെലോ ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ട സിനിമാതാരങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ ഷോയാണ് ഫ്രൈഡേഫീവര്‍. വരാനിരിക്കുന്ന സിനിമകളില്‍ നിന്നുള്ള ആവേശവും പ്രതീക്ഷകളും പങ്കിടാന്‍ ഈ പ്ലാറ്റ്ഫോം താരങ്ങളെ അനുവദിക്കുന്നു. മൂവി റിലീസിന് തൊട്ടുമുമ്പായി വെള്ളിയാഴ്ചകളില്‍ അരങ്ങേറുന്ന ഷോ, രസകരമായ ചോദ്യോത്തര ഫോര്‍മാറ്റുകളുടെ പരമ്പരയാണ് പിന്തുടരുന്നത്.

സന്തോഷവാനും അശ്രദ്ധാലുവുമായ ഒരു കഥാപാത്രത്തിനായി തയ്യാറെടുക്കുന്നതിലെ സമീപനം അടക്കമുള്ള കാര്യങ്ങളില്‍ നവാസുദ്ദീന്‍ സിദ്ദിഖി എപ്പിസോഡിനിടെ ആരാധകര്‍ക്കായി മറുപടി നല്‍കി. പല ഘട്ടങ്ങളില്‍ തിരസ്‌കരണത്തെ എങ്ങനെ നേരിടേണ്ടിവന്നു എന്നതിനെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തിലെ തന്റെ ലക്ഷ്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും ജനപ്രിയമാകുന്നതിന്- മുമ്പ്- നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുമുള്ള രസകരമായ കഥകളും അദ്ദേഹം മറ്റൊരു റൗണ്ടില്‍ പങ്ക് വയ്ക്കുന്നുണ്ട്്. 2019 നവംബര്‍ 15ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന മോട്ടിചൂര്‍ ചക്നാചൂറില്‍ നവാസുദ്ദീന്‍ സിദ്ദിഖി, ആതിയ ഷെട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 36 കാരനായ മനുഷ്യന്‍ ഒരു ‘ഭാര്യയെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് കഥ. ഹെലോയുടെ അവസാന എപ്പിസോഡില്‍ താപ്സി പന്നു, ‘ഭൂമി പഡ്നേക്കര്‍ എന്നിവര്‍ സമീപകാല ചിത്രമായ ”സാന്ദ് കി ആങ്ക്’ നെക്കുറിച്ച് ആരാധകരുമായി സംസാരിച്ചിരുന്നു.

TAGS: Helo |