എസ്‌ഐഐഎംഎ അവാര്‍ഡ്‌സ് 2019′ പ്രചാരണ പരിപാടിക്ക് ഹെലോയില്‍ 655 ദശലക്ഷം ഇംപ്രഷന്‍സ്

Posted on: October 14, 2019

കൊച്ചി: ഹെലോയും സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സും (എസ്‌ഐഐഎംഎ) സഹകരിച്ചു നടത്തിയ ‘എസ്‌ഐഐഎംഎ അവാര്‍ഡ്‌സ് 2019’ പ്രചാരണ പരിപാടിക്ക് 655 ദശലക്ഷം ഇന്‍-ആപ് ഇംപ്രഷന്‍ ലഭിച്ചു.

ഹെലോ കമ്മ്യൂണിറ്റിയിലെ 50 ശതമാനത്തിലധികം പേര്‍ ഈ പ്രചാരണ പരിപാടിയില്‍ പങ്കു ചേരുകുയം ഉള്ളടക്കം സൃഷ്ടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. തമിഴ്, തെലുങ്ക്, മലയാളം കന്നഡ എന്നീ ഭാഷകളില്‍ നിന്നുള്ളവരാണ് ഇതില്‍ പങ്കെടുത്തവരിലധികവുമെന്ന് ഹെലോ എന്റര്‍ടെയിന്‍മെന്റ് ഹെഡ് ചന്ദിത നമ്പ്യാര്‍ പറഞ്ഞു.

ഖത്തര്‍, ദേഹ എന്നിവിടങ്ങളില്‍ നടന്ന എസ്‌ഐഐഎംഎ അവാര്‍ഡിന്റെ എട്ടാം പതിപ്പിനോടനുബന്ധിച്ചാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.

TAGS: Helo |