കേരളത്തിലെ യാത്രാ ട്രെന്‍ഡുകള്‍ വെളിപ്പെടുത്തി ഹെലോ ട്രാവല്‍; മൂന്നാര്‍ പ്രിയപ്പെട്ട ലക്ഷ്യം

Posted on: December 21, 2019

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പ്രാദേശിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഹെലോ കേരളത്തിലെ യാത്രാ തരംഗങ്ങളെ കുറിച്ച് വെളിപ്പെടുത്തി. ഹെലോ ട്രാവല്‍ പ്രചാരണത്തിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലില്‍ മൂന്നാറിനെ കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യമായി കെത്തി. വയനാട്, വാഗമണ്‍, ഫോര്‍ട്ട്കൊച്ചി, ബേക്കല്‍ കോട്ട തുടങ്ങിയ സ്ഥലങ്ങളാണ് പിന്നാലെയെത്തുന്നത്. പഴം പൊരി, ദോശ, പുട്ട്, സദ്യ, കരിമീന്‍ എന്നിവയാണ് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയത്.

ഒക്ടോബറില്‍ ആരംഭിച്ചതു മുതല്‍ ഹെലോ ട്രാവല്‍ പ്രചാരണത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊിരിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യ-സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തി ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം, കന്നഡ, ഗുജറാത്തി, പഞ്ചാബി, ബെംഗാളി തുടങ്ങിയ പ്രാദേശിക ഭാഷകളിലുള്ളവര്‍ക്ക് അവരുടെ യാത്രാ കഥകള്‍ പങ്കുവയ്ക്കുവാന്‍ അവസരം ഒരുക്കുകയാണ് പ്രചാരണത്തിലൂടെ. ആളുകള്‍ക്ക് അവരവരുടെ പ്രാദേശിക ഭാഷകളില്‍ കഥകള്‍ ടാഗ് ചെയ്യാം.

അതോടൊപ്പം കേരള സൈറ്റുകള്‍ മൂന്നാര്‍, വയനാട്, വാഗമണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരമായ കാഴ്ചകളും പങ്കുവയ്ക്കുന്നു്. 2020 ജനുവരിയിലാണ് പ്രചാരണം അവസാനിക്കുന്നത്. പങ്കെടുക്കുന്നവരില്‍ നിന്നും മികച്ച സംഭാവന നല്‍കുന്ന പത്തുപേരെ തെരഞ്ഞെടുത്ത് ഹെലോ ട്രാവല്‍ അംബാസഡര്‍” ബഹുമതിയും നല്‍കും. ഇവര്‍ക്ക് ലക്ഷ്വറി ട്രാവല്‍ പാക്കേജും സമ്മാനിക്കും.

TAGS: Helo |