കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് വിതരണം നാളെ

Posted on: July 26, 2019

കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മൂന്നാമത് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദാനം നാളെ.   പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാര്‍ഡുകള്‍ വിതരണം ചെയ്യും. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അക്കാദമിക് എക്‌സലന്‍സ് പ്രോഗ്രാമിന്റെ കീഴിലുള്ള 50 സ്‌കൂളുകളിലെ എസ്.എസ്.എ .സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും, കൂടുതല്‍ എ പ്ലസ് നേടിയ സ്‌കൂളുകള്‍ക്കുമാണ് അവാര്‍ഡ്. കൂടാതെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഏറ്റവും നല്ല സ്‌കൂളിന് സ്‌പെഷ്യല്‍ അവാര്‍ഡും നല്‍കും.

പ്ലസ്ടുവിന് നൂറ്റി അറുപതും, എസ്.എസ്.എ .സിയ്ക്ക് ഇരുന്നൂറ്റി പത്തും വിദ്യാര്‍ഥികള്‍ അവാര്‍ഡിന് അര്‍ഹരായി. അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സുവനീര്‍ വീഗാലാന്റ് ഡവലപ്പേഴ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കെ.വിജയന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി.ജയരാജിന് നല്‍കി പ്രകാശനം ചെയ്യും. ചടങ്ങില്‍ കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ യു. ദിവ്യയെയും, 19-ാം റാങ്ക് കരസ്ഥമാക്കിയ കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ വി. ലിന്‍ഷയെയും അനുമോദിക്കും. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് സ്ലീബ, ഡയറക്ടര്‍ ജേക്കബ് കുരുവിള, മാനേജര്‍ ബെന്റ്‌ലി താടിക്കാരന്‍ എന്നിവരും പങ്കെടുക്കും.