May 2024
ബീന കണ്ണന് ബ്രൈഡല്‍ ഷോ 14 ന്
Posted on: December 11, 2018
കൊച്ചി : ബീന കണ്ണന് ബ്രൈഡല്‍ ഷോയുടെ പുതിയ എഡിഷന് വെള്ളിയാഴ്ച എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടത്തും. ഇന്ത്യയിലെ സൂപ്പര്‍ മോഡലുകള്‍ പങ്കെടുക്കുന്ന ഷോ നയിക്കുന്നത് ബോളിവുഡ് നടിമാരായ രവീണ ടണ്ഠനും ശ്രിയ ശരണുമാണ്.
കാഞ്ചീപുരം വിവാഹ സാരികളില്‍ വേറിട്ട കാഴ്ചകളാണ് ഷോയില്‍ അവതരിപ്പിക്കുക. കാഞ്ചീപുരം നിരയുടെ അതിനൂതന വര്‍ണങ്ങള്‍ക്കൊപ്പം ആന്റിക് ജെറി, സില്‍വര്‍ ജെറി, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ജെറി എന്നിവയുടെ നൂതന നിറഭാവങ്ങളുണ്ടാകും.
ശീമാട്ടിയുടെ ഫസ്റ്റ് ഫ്ളോറില്‍ ക്രിയേറ്റീവി ടീം നയിക്കുന്ന കട്ട്സ് ആന്‍ഡ് ഫിറ്റ്സ് ലഭ്യമാണ്. ഇവിടെ മുസ്ലിം, ഹിന്ദു വധുക്കള്‍ക്ക് അനുയോജ്യമായ ലാച്ച, ലെഹങ്ക, ഗൗണ്‍ എന്നിവയും ക്രിസ്ത്യന്‍ വൈറ്റ് വെഡ്ഢിംഗ് സാരികള്‍, റോ സില്‍ക്ക് സാരികള്‍ എന്നിവയും ലഭ്യമാണെന്ന് ശീമാട്ടി സാരഥി ബീന കണ്ണന് പറഞ്ഞു.
കൂടാതെ വരന് ആവശ്യമായ മാച്ചിംഗ് ഡ്രസ്, ബ്രൈഡ്സ് മെയ്ഡ്സ്, ഫ്ളവര്‍ ഗേള്‍സ് എന്നിവര്‍ക്കുള്ള വസ്ത്രങ്ങളും ലഭ്യമാണ്.
TAGS: Beena Kannan | Beena Kannan Bridal Show | Seematti |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു