ബീന കണ്ണൻ സിഗ്‌നേച്ചർ ലക്ഷ്വറി സിൽക്ക് ബ്രാൻഡ് അവതരിപ്പിച്ചു

Posted on: March 25, 2021

കൊച്ചി : രാജ്യത്തെ ആദ്യ ലക്ഷ്വറി സില്‍ക്ക് ബ്രാന്‍ഡിന്റെ നഗരം എന്ന ഖ്യാതി കൊച്ചിക്ക്. ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ ബീന കണ്ണന്‍ ആണ് തന്റെ സിഗ്‌നേച്ചര്‍ ലക്ഷ്വറി ബ്രാന്‍ഡ് അവതരിപ്പിച്ചത്. ഇന്ത്യന്‍ പട്ടിന്റെ പാരമ്പര്യത്തനിമക്കൊപ്പം ആധുനികത ഇഴചേരുന്ന പട്ടിന്റെ വിസ്മയങ്ങള്‍ ഫാഷന്‍ പ്രേമികളുടെ ഹൃദയം കവരുന്നവയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ ശീമാട്ടിയിലൂടെ ഇന്ത്യന്‍ പട്ടിന്റെ പകിട്ട് ലോകശ്രദ്ധയിലേക്ക് നയിക്കുവാന്‍ ബീനാ കണ്ണനു കഴിഞ്ഞിരുന്നു. രാജ്യത്തെ പമുഖരായ 21 മോഡലുകള്‍ ബീനാ കണ്ണന്റെ ഏറ്റവും ആകര്‍ഷണീയമായ ഡിസൈനുകളണിഞ്ഞ് വേദിയിലെത്തി.

അതോടൊപ്പം തന്നെ ബിനാ കണ്ണന്‍ ഇന്ത്യയിലെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് ലക്ഷ്വറി ഫാഷന്‍ മ്യൂസിയവും അവതരിപ്പിച്ചു. 17500 ഫീറ്റില്‍ വിസ്തൃതിയില്‍ തീര്‍ത്ത സ്റ്റോര്‍ കം മ്യൂസിയം ലോകത്തിലെ വിവിധ കലാരൂപങ്ങളുടെ സംഗമ സ്ഥാനമാണ്.

TAGS: Beena Kannan |