സാംസംഗ് കസ്റ്റമർ സർവീസ് കാമ്പയിന് യുട്യൂബ് പരസ്യ ലീഡർ ബോർഡ് അവാർഡ്

Posted on: April 15, 2018

കൊച്ചി : സാംസംഗ് ഇന്ത്യ ഒരു അമ്മയുടെയും മകളുടെയും ഹൃദയാവർജ്ജകമായ ബന്ധം വഴി അതിന്റെ പുതിയ ഡിജിറ്റൽ ഇൻവെർട്ടർ റെഫ്രിജറേറ്ററുകൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു.

ഈ കാമ്പയിൻ ഫിലിം, കാണിക്കുന്നത് കൂടുതൽ മെച്ചമായ ക്ലേശരഹിത ജീവിതത്തിനു വേണ്ടി ഇൻവെർട്ടറിലും അതു പോലെ തന്നെ സൗരോർജ്ജത്തിലും പ്രവർത്തിക്കുന്ന ഒരു റെഫ്രിജറേറ്റർ തന്റെ അമ്മയ്ക്ക് സമ്മാനമായി നൽകുന്ന യുവതിയായ ആധുനിക കാലത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീയെയാണ്, ഇത് ലോഞ്ച് ചെയ്ത് ആദ്യത്തെ 20 ദിവസം കൊണ്ടു തന്നെ യുട്യൂബിൽ 50 മില്യനിൽപ്പരം തവണ കാണപ്പെടുക വഴി അത് വൈറലായിത്തീർന്നു.

ഇന്ത്യയിൽ യുട്യൂബിൽ ഈ ക്യാംപെയിൻ 50 മില്യണിൽപ്പരം ആളുകൾ കണ്ടുകഴിഞ്ഞു എന്നത് ബ്രാൻഡ് സാംസംഗിനോട് ഉപഭോക്താക്കൾക്കുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരു സാക്ഷ്യപത്രമാണെന്ന് സാംസംഗ് ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ രഞ്ജീവ്ജിത് സിംഗ് പറഞ്ഞു.

കാമ്പയിന്റെ ലിങ്ക് : https://www.youtube.com/watch?v=7SPreqqzv60

TAGS: Samsung |