May 2024
ലുലു ആർട്ട് ബീറ്റ്സ് ഫെസ്റ്റിവലിന് തുടക്കമായി
Posted on: November 13, 2016
കൊച്ചി : ലോകോത്തരസംഗീതവും നൃത്തവുംകലയും ഒന്നിക്കുന്ന ആർട്ട്, ഡാൻസ്, മ്യൂസിക് ഫെസ്റ്റിവലായ ആർട്ട് ബീറ്റ്സിന് ലുലു മാളിൽ തുടക്കമായി. ലുലുമാളിൽ ആയിരങ്ങളെ ആവേശത്തിലാഴ്ത്തി നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പ്രഭുദേവയുടെ കവർ ചിത്രത്തോടു കൂടിയ ലുലു ഹാപ്പിനസ് മാഗസിനിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രഭുദേവയും സംവിധായകൻ ഷാജി കൈലാസും ചേർന്ന് പ്രകാശനം ചെയ്തു.
ചടങ്ങിൽ സംവിധായകൻ ഷാജി കൈലാസ്, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ്, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലു മീഡിയ കോർഡിനേറ്റർ എൻ. ബി സ്വരാജ്, ലുലു റീട്ടെയ്ൽ ബയിംഗ് മാനേജർ ദാസ് ദാമോദരൻ, അരുണ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ലുലു ആർട്ട്ബീറ്റ്സ് നവംബർ 24 ന് സമാപിക്കും.
TAGS: Lulu Mall |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍