May 2024
ലുലു ബ്യൂട്ടി ഫെസ്റ്റ് 2016 ആരംഭിച്ചു
Posted on: November 5, 2016
കൊച്ചി : ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവർ നേതൃത്വം നൽകുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് കൊച്ചി ലുലുമാളിൽ തുടങ്ങി. ലുലു ബ്യൂട്ടി ക്വീൻ 2016 മത്സരവും സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾക്ക് 50 % വരെ ഡിസ്കൗണ്ടൂം ദിവസേനയുള്ള മേക്കോവർ-ഹെയർ-ബ്യൂട്ടി ട്രെൻഡ് ഷോയുമായിരിക്കും നവംബർ 13 വരെ നടക്കുന്ന ബ്യൂട്ടി ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങൾ.
ആദ്യം പേരു നൽകിയ 24 പേരിൽ നിന്ന് വിജയികളാകുന്നവർക്ക് ആദ്യ നാല് ദിവസങ്ങളായ നവംബർ 3 മുതൽ 6 വരെ സെലിബ്രിറ്റികളായ രേഖ, ബിപാഷ ബസു, സോഹ അലിഖാൻ എന്നിവർക്ക് വേണ്ടി മേക്കപ്പ് ഒരുക്കിയിട്ടുള്ളപ്രശസ്ത സെലിബ്രിറ്റിസ്റ്റൈലിസ്റ്റ് തൗസീഫ് സേത്ത് മേക്കോവർ നൽകുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വേദിയിൽ നറുക്കെടുപ്പിലൂടെ ഡെയ്ലി മേക്കോവർ മത്സരത്തിൽ വിജയികളാകാനും നവംബർ 6 ന് നടക്കുന്ന ഹെയർ & ബ്യൂട്ടി ട്രെൻഡ് ഫാഷൻ ഷോയിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
മാത്രമല്ല റിറ്റ്സ് മാഗസിനിൽ വിജയികളുടെ ചിത്രം ഉൾപ്പെടുത്തും. ഫാഷൻ രംഗത്തെ വിദഗ്ധർ അടങ്ങുന്ന പാനൽ ദിവസവും രണ്ടു ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്നു. അതിൽ നിന്നാണ് ലുലു ബ്യൂട്ടി ക്വീൻ 2016 മത്സരത്തിലെ വിജയിയെ 2016 നവംബർ 6 ന് നടക്കുന്ന ഓൺലൈൻ വോട്ടിങ്ങിലൂടെ തീരുമാനിക്കുന്നത്.
ലുലു ബ്യൂട്ടി ഫെസ്റ്റ് സിനിമാതാരം പ്രയാഗ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ലുലു റീട്ടെയ്ൽ ജനറൽമാനേജർ സുധീഷ് നായർ, ലുലുമാൾ ബിസിനസ്ഹെഡ് ഷിബു ഫിലിപ്സ്, ലുലു റീട്ടെയ്ൽ ബയിങ്ങ് മാനേജർ ദാസ് ദാമോദരൻ, സീനിയർ ബയർ റഫീഖ്, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തൗസീഫ് സേത്ത് മുഖ്യ പ്രായോജകരായ ഷേംബർ പ്രതിനിധി സെന്തിൽകുമാർ എന്നിവർ പ്രസംഗിച്ചു.
TAGS: Lulu Beauty Fest | Lulu Mall |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു