ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇടപ്പള്ളി ലുലു മാളില്‍ തുടക്കമായി

Posted on: December 9, 2022

കൊച്ചി : ലുലു ഹെപ്പര്‍മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ യാര്‍ഡി & എന്‍ചാറ്റൂര്‍ അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇടപ്പള്ളി ലുലു മാളില്‍ തുടക്കമായി. ഗ്രാന്‍ഡ് ഫിനാലെ ഈ മാസം 11ന് നടക്കും. ബ്യൂട്ടി ഫെസ്റ്റിന്റെ പുതിയ പതിപ്പിന്റെ ലോഗോ നടി നേഹ സക്‌സേന പ്രകാശനം ചെയ്തു. ബ്യൂട്ടി ഫെസ്റ്റിന്റെ പ്രാഥമിക റൗണ്ടാണ് മൂന്നു ദിവസങ്ങളിലായി നടക്കുക.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തവണ ബ്യൂട്ടി ഫെസ്റ്റില്‍ പങ്കാളിത്തമുണ്ട്. ആദ്യഘട്ടതെരഞ്ഞെടുപ്പിലൂടെ എത്തിയ 60 പേരാണ് മൂന്ന് ദിവസങ്ങളില്‍ വേദിയിലെത്തുക. ഇവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20പേര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കും. ലുലു ഹേല്‍ ബ്യൂട്ടി ക്വീന്‍ ആയും ലുലു ഉസ്ത്ര മാന്‍ ആയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് സമ്മാനം.