April 2024
സാംസംഗ് ഗാലക്സി നോട്ട് 7 വിപണിയിൽ
Posted on: August 13, 2016
കൊച്ചി : സാംസംഗ് ഗാലക്സി നോട്ട് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട് ഫോണുകളുടെ നിരയിലെ ഏറ്റവും സമുന്നത മോഡലായ നോട്ട് 7 ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളുന്നതാണ്. ഗിയർഫിറ്റ് 2, ഗിയർ ഐക്കൺ എക്സ്, ഗിയർ വിആർ എന്നീ വെയറബിൾ ഡിവൈസുകളും നോട്ട് 7-ന് ഒപ്പം സാംസംഗ് അവതരിപ്പിച്ചു.
എയർ കമാൻഡ് ട്രാൻസലേറ്റ് സൗകര്യം 38 ഇൻപുട്ട് ഭാഷകൾ 71 ഔട്ട്പുട്ട് ഭാഷകളിലേക്ക് പരിഭാഷ നടത്താൻ സഹായിക്കുന്നു. വെള്ളം കടക്കാത്ത ഡിസൈൻ സവിശേഷതകൾ മൂലം മഴയത്ത് പോലും എസ് പെൻ ഉപയോഗിച്ച് നോട്ട് 7-ൽ കുറിപ്പുകളും ഡിസൈനുകളും തയാറാക്കാം
ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന 3500 എംഎഎച്ച് ബാറ്ററി, വയർലെസ് ചാർജർ എന്നിവ നോട്ട് 7 നെ ഇതര സ്മാർട്ട് ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഓഗസ്റ്റ് 22 മുതൽ നോട്ട് 7 പ്രീ ബുക്കിംഗ് ആരംഭിക്കും. സെപ്റ്റംബർ 2 മുതൽ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. വില 59,900 രൂപ.
TAGS: Samsung Galaxy Note 7 |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്