യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ

Posted on: April 12, 2024

കൊച്ചി : യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപയിലേറെയാണെന്ന് 2024 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്റെ 68 ശതമാനത്തോളം ലാര്‍ജ് ക്യാപ് ഓഹരികളിലാണെന്നും മാര്‍ച്ച് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, കോട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, സിപ്ല തുടങ്ങിയവയിലാണ് 41 ശതമാനം നിക്ഷേപവും. ഓഹരികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ തെരഞ്ഞെടുക്കുന്നതാണ് പദ്ധതിയുടെ രീതി.

2005-ലാണ് പദ്ധതി ആരംഭിച്ചത്. ഓഹരിയില്‍ നിക്ഷേപം വളര്‍ത്തിയെടുക്കാനും ദീര്‍ഘകാല വളര്‍ച്ച തേടാനും ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ വാല്യൂ ഫണ്ട് കണക്കാക്കപ്പെടുന്നത്.

TAGS: UTI |