വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്

Posted on: March 16, 2024

കൊച്ചി : താരതമ്യേന താഴ്ന്ന നിലയില്‍ ട്രേഡു ചെയ്യുന്നതു വഴി സുരക്ഷാ മാര്‍ജിന്‍ പ്രദാനം ചെയ്യുന്നതും ശക്തവുമായ കമ്പനികളില്‍ നിക്ഷേപിച്ച് വൈവിധ്യപൂര്‍ണമായ പോര്‍ട്ട്‌ഫോളിയോ ലഭ്യമാക്കുന്ന പദ്ധതിയാണ് യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്.

പദ്ധതിയുടെ 35 ശതമാനമെങ്കിലും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലെ ഓഹരി, ഓഹരി അനുബന്ധ നിക്ഷേപങ്ങളായിരിക്കും. ലാര്‍ജ് ക്യാപ് നിക്ഷേപങ്ങളിലൂടെ സ്ഥിരതയും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് നിക്ഷേപങ്ങളിലൂടെ ഉയര്ന്ന വളര്‍ച്ചയുമാണ് നേടാന്‍ ശ്രമിക്കുന്നത്.

2009-ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ 2024 ഫെബ്രുവരിയിലെ കണക്കു പ്രകാരം ആകെ 2600 കോടി രൂപയുടെ ആസ്തിയാണുളളത്. ഇതില് 51 ശതമാനം ലാര്‍ജ് കാപിലും 40 ശതമാനം മിഡ്കാപിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

TAGS: UTI |