കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് 1000 രൂപമുഖ വിലയുള്ള കടപ്പത്രങ്ങളുമായി വിപണിയിലെത്തുന്നു

Posted on: September 7, 2023

കോട്ടയം : ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് 1000 രൂപമുഖവിലയുള്ള കടപ്പത്രങ്ങളുമായി വിപണിയിലെത്തുന്നു. നാളെ മുതല്‍ 22 വരെ അപേക്ഷിക്കാം. 200 കോടി രൂപയാണു സമാഹരണ ലക്ഷ്യം.

കൊശമറ്റം ഫിനാന്‍സിന്റെ ഇരുപത്തിയെട്ടാമതു കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളിലായി 8 പദ്ധതികളുള്ള കടപ്പത്രങ്ങള്‍ക്ക് ആകര്‍ഷകമായ പലിശനിരക്കുണ്ട്. ഈകടപ്പത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും ഡിമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടുമുള്ളവര്‍ക്ക് നിക്ഷേപിക്കാം. ഓണ്‍ലൈനായും നിക്ഷേപം നടത്താം. നിക്ഷേപകര്‍ക്ക് കൃത്യമായ കാലയളവില്‍ പലിശയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുകയും നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കും.

കടപ്പത്രങ്ങള്‍ വഴി 6500 കോടിയിലധികം രൂപ സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കടപത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും സ്വര്‍ണവായ്പാ ബിസിനസ് മേഖലയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുമെന്നും അത് കമ്പനിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും കൊശമറ്റം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാത്യുകെ.ചെറിയാന്‍ അറിയിച്ചു.