300 കോടി രൂപയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാന്‍സ്

Posted on: April 29, 2020


കോട്ടയം : കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കമ്പനിയും, പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനവുമായ (എന്‍. ബി. എഫ്. സി.) കൊശമറ്റം ഫിനാന്‍സ് ഓഹരി ആക്കി മാറ്റാനാവാത്ത 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായി വിപണിയില്‍.

150 കോടി രൂപയുടെ അടിസ്ഥാന ലക്ഷ്യവും അത്രതന്നെ തുകയ്ക്കുള്ള ഗ്രീന്‍ ഷൂ ഓപ്ഷന്‍ അനുമതി വഴി ആകെ 300 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. 15 മാസം മുതല്‍ 84 മാസം വരെ കാലാവധികളില്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് 9.49 ശതമാനം മുതല്‍ 10.71 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. ഇതില്‍ 84 മാസ കാലാവധിയില്‍ പലിശ വാങ്ങാതെ നിക്ഷേപിച്ചാല്‍ തുക ഇരട്ടിയാകും.

ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ എ. എസ്. ബി. എ. സേവനം ഉപയോഗിച്ചും നിക്ഷേപകര്‍ക്ക് കടപ്പത്രങ്ങള്‍ വാങ്ങാം. എന്‍. സി. ഡി. കള്‍ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാല്‍ കാലാവധിക്ക് മുന്‍പ് ആവശ്യമെങ്കില്‍ അന്നത്തെ മാര്‍ക്കറ്റ് വിലയില്‍ നിക്ഷേപകര്‍ക്ക് അത് പണമാക്കി മാറ്റാന്‍ സാധിക്കും. ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയാണ്. വര്‍ധിച്ചു വരുന്ന ലോണ്‍ ആവശ്യക്കാരുടെ എണ്ണവും ഉയര്‍ന്ന സ്വര്‍ണവിലയും വന്‍ വളര്‍ച്ചാ സാധ്യതകളാണ് തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് കൊശമറ്റം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ. ചെറിയാന്‍ പറഞ്ഞു.