300 കോടിയുടെ കടപ്പത്രങ്ങളുമായി കൊശമറ്റം ഫിനാന്‍സ്

Posted on: September 19, 2020

കോട്ടയം : ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് ആയിരം രൂപ മുഖവിലയുള്ള 300 കോടിയുടെ കടപത്രങ്ങള്‍ വിപണിയിലെത്തിച്ചു.

ഓഹരിയായി മാറ്റാനാകത്ത കടപത്രങ്ങള്‍ മുഖേനയാണ് കമ്പനി മൂലധനം സമാഹരിക്കാന്‍ ഒരുങ്ങുന്നത്. 400 ദിവസം മുതല്‍ 84 മാസം വരെ കാലാവധിയില്‍ സ്വീകരിക്കുന്ന നിക്ഷേപ പദ്ധതികള്‍ ഇതിലുണ്ടെന്ന് കൊശമറ്റം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാത്യ കെ. ചെറിയാന്‍ പറഞ്ഞു.